പുനലൂര്‍: ബിഷപ് മത്യാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ അഭിമുഖ്യത്തില്‍ സെന്റ് അലോഷ്യസ് സെമിനാരിയില്‍ കേരള ലത്തീന്‍ കത്തോലിക്ക ഹിസ്റ്ററി അസോസിയേഷന് പുനലൂര്‍ രൂപത നേതൃസംഗമം നടത്തി.
പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്രപഠനത്തിന്റെയും സഭാപൈതൃക സംരക്ഷണത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
സെന്റ് അലോഷ്യസ് സെമിനാരി റെക്ടര്‍ ഫാ. വിന്‍സന്റ് എസ്. ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
പി. എല്‍. പ്രസന്ന പുനലൂര്‍ രൂപതയുടെ ചരിത്രം അവതരിപ്പിച്ചു. മിനിസ്ട്രീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബെനഡിക്റ്റ്, ഫാ. ഡോ. ജോണ്‍ ബോസ്കോ, ഡോ. ഗ്രിഗറി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ശുശ്രൂഷാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ക്രിസ്റ്റി ജോസഫ് സ്വാഗതവും ഡയറക്ടര്‍ ഷൈലജ ബാബു നന്ദിയും പറഞ്ഞു.